കേരളത്തിലെ തെരുവുനായ്ക്കളെ കൊല്ലരുതെന്ന് ഉമ്മന്‍ചാണ്ടിയോട് അഭ്യര്‍ത്ഥിച്ച് സോനാക്ഷി സിന്‍ഹ

Last Modified ശനി, 5 സെപ്‌റ്റംബര്‍ 2015 (12:57 IST)
കേരളത്തിലെ തെരുവുനായ വിഷയത്തില്‍ പ്രതികരണവുമായി ബോളിവുഡ് താരം സോനാക്ഷി സിന്‍ഹ. ട്വിറ്ററിലുടെയാണ് ബോളിവുഡ് താരത്തിന്റെ പ്രതികരണം.
കേരളത്തിലെ തെരുവുനായ്ക്കളെ കൊല്ലരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട്
താരം
അഭ്യര്‍ത്ഥിച്ചു. മനുഷ്യത്വരഹിതമായ ഈ നടപടി അവസാനിപ്പിക്കുവാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആഹ്വാനം ചെയ്യണമെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാനുളള കേരളസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ബോയ്‌ക്കോട്ട് മൂവ്‌മെന്റ് കേരള എന്നപേരില്‍ വ്യാപകപ്രചാരണം സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. വിഷയത്തില്‍ പ്രതിഷേധവുമായി നേരത്തെ തമിഴ് താരം വിശാലും രംഗത്തെത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :