മാറ്റമില്ല, ലൈറ്റ് മെട്രോ പദ്ധതി ഡിഎംആര്‍സിക്ക് തന്നെ: മുഖ്യമന്ത്രി

 ലൈറ്റ് മെട്രോ പദ്ധതി , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , ഇ ശ്രീധരന്‍
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 26 ഓഗസ്റ്റ് 2015 (12:30 IST)
ലൈറ്റ് മെട്രോ പദ്ധതി ഡിഎംആര്‍സിക്ക് തന്നെയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോഴും ഉപദേശങ്ങള്‍ തേടുന്നത് ഡിഎംആര്‍സിയില്‍ നിന്നാണ്. പിന്നെയും എങ്ങനെയാണ് ഇക്കാര്യത്തില്‍ സംശയമുണ്ടാകുന്നതെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലൈറ്റ്‌ മെട്രോകള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനു ശേഷിയില്ലെന്ന് ഇ ശ്രീധരന്‍ കഴിഞ്ഞ ദിവം പറഞ്ഞിരുന്നു. സാമ്പത്തിക പ്രതിസന്ധി പറഞ്ഞ്‌ ചില ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്‌. ലൈറ്റ്‌ മെട്രോ വൈകുന്ന ഓരോ ദിവസവും 10 ലക്ഷം രൂപയുടെ നഷ്‌ടമാണ്‌ ഉണ്‌ടാകുന്നത്‌. ഇങ്ങനെവന്നാല്‍ ഡിഎംആര്‍സി ഓഫീസുകള്‍ പൂട്ടേണ്‌ടിവരുമെന്നും കഴിഞ്ഞ ദിവസം ഇ ശ്രീധരന്‍ പറഞ്ഞിരുന്നു.

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിക്ക് ജപ്പാന്‍ സഹായം വാഗ്ദാനം ചെയ്തിട്ടും സര്‍ക്കാര്‍ ഉദാസീനത കാട്ടുകയാണെന്നും.
സര്‍ക്കാരിനെ വഴിതെറ്റിക്കുന്ന ചില ഉദ്യോഗസ്ഥര്‍ സാമ്പത്തിക പ്രതിസന്ധി പറഞ്ഞ്‌ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്‌.

ഭീമമായ നഷ്ടം സഹിച്ച് കാത്തിരിക്കേണ്ടെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇ ശ്രീധരന്‍ പറഞ്ഞിരുന്നു. എന്നാല്‍ ലൈറ്റ്‌ മെട്രോകള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനു ശേഷിയില്ലെന്ന്‌ ഇ ശ്രീധരന്റെ നിലപാട് തള്ളി മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് രംഗത്ത് എത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :