കണ്‍സ്യൂമര്‍ഫെഡ് എംഡി സ്ഥാനത്തു നിന്ന് തച്ചങ്കരിയെ മാറ്റിയത് അറിഞ്ഞില്ലെന്ന് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം| JOYS JOY| Last Modified വ്യാഴം, 3 സെപ്‌റ്റംബര്‍ 2015 (11:16 IST)
കണ്‍സ്യൂമര്‍ ഫെഡിന്റെ എം ഡി സ്ഥാനത്തു നിന്ന് ടോമിന്‍ തച്ചങ്കരിയെ മാറ്റിയ കാര്യം അറിഞ്ഞില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ടോമിന്‍ തച്ചങ്കരിയെ കണ്‍സ്യൂമര്‍ ഫെഡ് സ്ഥാനത്തുനിന്ന് മാറ്റിയതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം തുടരുന്നതിനിടയിലാണ് ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.

മന്ത്രിസഭ യോഗത്തില്‍ തച്ചങ്കരിയെ മാറ്റുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിരുന്നില്ലെങ്കിലും ചീഫ് സെക്രട്ടറിയുടെ നോട്ടില്‍ തച്ചങ്കരിയെ മാറ്റുന്നതായി ഉണ്ടായിരുന്നു. ബുധനാഴ്ച രാത്രിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തച്ചങ്കരിയെ മാറ്റുന്നത് സംബന്ധിച്ച് ഉത്തരവ് പുറത്തുവിട്ടത്.

കണ്‍സ്യൂമര്‍ഫെഡില്‍ തച്ചങ്കരിക്ക് ഉണ്ടായിരുന്നത് അധികച്ചുമതല മാത്രം. അതേസമയം, തച്ചങ്കരിയെ മാറ്റിക്കൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി
ഒപ്പു വെച്ചിട്ടില്ല. എന്നാല്‍, വകുപ്പ് മന്ത്രിക്ക് തീരുമാനം എടുക്കാമെന്നാണ് മന്ത്രി സി എന്‍ ബാലകൃഷ്‌ണന്റെ നിലപാട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :