കൊച്ചി|
jibin|
Last Modified ബുധന്‍, 3 ജൂണ്‍ 2015 (09:10 IST)
കേന്ദ്ര സര്‍ക്കാരിന്റെ ട്രോളിംഗ് നിരോധനത്തില്‍ നിന്ന് കേരളത്തെ ഒഴിവാക്കാത്തതില്‍ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് അധ്യക്ഷന്‍ ടിഎന്‍ പ്രതാപന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് പുറപ്പെട്ടു. കേരള പ്രദേശ് മത്സ്യ തൊഴിലാളി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം എംഎല്‍എയും സംഘവും 12 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍പ്പോയി മത്സ്യ ബന്ധനം നടത്താനാണ് പുറപ്പെട്ടിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ട്രോളിംഗ് നിരോധന നിയമം കരിനിയമമാണെന്നും. കടലിന്റെ മക്കള്‍ക്ക് ജീവിക്കാനുള്ള പോരാട്ടമാണ് ഇതെന്നും. ഈ നിക്കത്തില്‍ തൊഴിലാളികലോട് ചേര്‍ന്ന് മുന്നില്‍ സമരം നയിക്കുമെന്നും. പട്ടാളം വന്നാല്‍ പോലും പിന്മാറില്ലെന്നും ടിഎന്‍ പ്രതാപന്‍ എംഎല്‍എ വ്യക്തമാക്കി.