ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം തന്നില്ലെങ്കില്‍ വോട്ടെടുപ്പ് ബഹിഷ്‌കരിക്കും: ചന്ദ്രചൂഡന്‍

     ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം , ടിജെ ചന്ദ്രചൂഡന്‍ , ആര്‍എസ്‌പി , യുഡിഎഫ്
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 6 ഓഗസ്റ്റ് 2015 (12:20 IST)
ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തില്‍ വിട്ടുവീഴ്‌ചയില്ലെന്ന് വ്യക്തമാക്കി ആര്‍എസ്‌പി ജനറല്‍ സെക്രട്ടറി ടിജെ ചന്ദ്രചൂഡന്‍ രംഗത്ത്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കിയില്ലെങ്കില്‍ വോട്ടെടുപ്പില്‍ നിന്ന് തങ്ങള്‍ വിട്ടു നില്‍ക്കും. സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയല്ല യുഡിഎഫില്‍ നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വേണമെന്ന് ആര്‍എസ്‌പി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. വിഷയത്തില്‍ നേരത്തെ ഭാഗിഗമായ ഉറപ്പ് ലഭിച്ചിരുന്നതുമാണ്. ഇടുതപക്ഷ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ്. എന്നാല്‍ ആര്‍എസ്‌പി യുഡിഎഫ് വിടുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു.

അതേസമയം, അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ആര്‍എസ്‌പി സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊല്ലത്ത് തുടക്കമായി. ആര്‍ എസ് പികളുടെ ലയനത്തിന് ശേഷം നടക്കുന്ന ആദ്യ സമ്മേളനമാണിത്. ഞായറാഴ്‌ച സമ്മേളനം അവസാനിക്കും. ഡെപ്യൂട്ടി സ്‌പീക്കര്‍ സ്ഥാനം, ഏകികരണത്തോടെ പാര്‍ട്ടിക്ക് ചെയ്യേണ്ടി വന്ന വിട്ടു വീഴ്‌ചകള്‍ എന്നിവ ചര്‍ച്ചയാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :