കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് കാരണം തങ്ങള്‍ക്കുള്ള ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വൈകുന്നു: ആര്‍എസ്പി

 യുഡിഎഫ് , കോണ്‍ഗ്രസ് , ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം , ആര്‍എസ്പി , കോണ്‍ഗ്രസ്
തിരുവനന്തപുരം| jibin| Last Modified വെള്ളി, 31 ജൂലൈ 2015 (12:51 IST)
കോണ്‍ഗ്രസില്‍ രൂക്ഷമായ ഗ്രൂപ്പ് പോര് കാരണം തങ്ങള്‍ക്ക് ലഭിക്കേണ്ട ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വൈകുന്നുവെന്ന് ആര്‍എസ്പി. ഇക്കാര്യത്തിലുള്ള എതിര്‍പ്പ് യുഡിഎഫ് നേതൃത്വത്തെ വീണ്ടും അറിയിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്കാന്‍ വൈകുന്നതില്‍ അതൃപ്‌തിയുണ്ടെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് പറഞ്ഞു.

ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആര്‍എസ്പിക്ക് നല്കാന്‍ തത്വത്തില്‍ ധാരണയായതാണ്. എന്നാല്‍ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരാണ് തീരുമാനം വൈകുന്നത്. കോണ്‍ഗ്രസ് കൈവശം വച്ചിരിക്കുന്ന സ്ഥാനങ്ങള്‍ ഘടകകക്ഷികള്‍ക്ക് നല്കാന്‍ അവര്‍ക്കു ബുദ്ധിമുട്ടുണ്ട്. വിഷയത്തില്‍ പാര്‍ട്ടിയുടെ പ്രതിഷേധം വീണ്ടും മുന്നണി നേതൃത്വത്തെ അറിയിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും എഎ അസീസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :