തിരുവനന്തപുരം|
jibin|
Last Modified വെള്ളി, 31 ജൂലൈ 2015 (14:11 IST)
അഞ്ച് ആഴ്ചത്തേക്കു ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വഹിക്കാന്‍ താത്പര്യമില്ലാത്തതിനാല്‍ ആ സ്ഥാനം തനിക്കു വേണ്ടെന്നു കെ മുരളീധരന്‍. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വഹിക്കാന്‍ താത്പര്യമില്ലെന്ന് അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കുകയും ചെയ്‌തു. നേരത്തെ മുരളീധരനു ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്കണമെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും കെപിസിസി പ്രസിഡന്റ് വിഎം സുധീരനെയും അറിയിച്ചിരുന്നു.
അതേസമയം, കോണ്‍ഗ്രസില്‍ രൂക്ഷമായ ഗ്രൂപ്പ് പോര് കാരണം തങ്ങള്‍ക്ക് ലഭിക്കേണ്ട ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വൈകുന്നുവെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസ് പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആര്‍എസ്പിക്ക് നല്കാന്‍ തത്വത്തില്‍ ധാരണയായതാണ്. എന്നാല്‍ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരാണ് തീരുമാനം വൈകുന്നത്. കോണ്‍ഗ്രസ് കൈവശം വച്ചിരിക്കുന്ന സ്ഥാനങ്ങള്‍ ഘടകകക്ഷികള്‍ക്ക് നല്കാന്‍ അവര്‍ക്കു ബുദ്ധിമുട്ടുണ്ട്. വിഷയത്തില്‍ പാര്‍ട്ടിയുടെ പ്രതിഷേധം വീണ്ടും മുന്നണി നേതൃത്വത്തെ അറിയിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും എഎ അസീസ് പറഞ്ഞു.