ഏഴു വയസുള്ള കുട്ടി ഉള്‍പ്പെടെ ആറ് കുട്ടികളെ മദ്രസാ അദ്ധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി

ഏഴു വയസുള്ള കുട്ടി ഉള്‍പ്പെടെ ആറ് കുട്ടികളെ മദ്രസാ അദ്ധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി

തിരൂര്, പീഡനം, പൊലീസ് tirur, rape, police
തിരൂര്| Last Updated: വ്യാഴം, 5 മെയ് 2016 (12:46 IST)
ഏഴു വയസുള്ള കുട്ടി ഉള്‍പ്പെടെ ആറ് കുട്ടികളെ മദ്രസാ അദ്ധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. തിരൂര്‍ പുല്ലൂരില്‍ ചെറുപറമ്പില്‍ സി പി അബ്ദുറഹിമാന്‍ എന്ന നല്‍പ്പത്തിയഞ്ചുകാരനായ അദ്ധ്യാപകനെതിരെയാണു പരാതി.

ഏഴു വയസുകാരിയെ പീഡിപ്പിച്ച വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ മദ്രസയില്‍ നടത്തിയ കൌണ്‍സിലിംഗിലാണ് മറ്റ് അഞ്ചു കുട്ടികളെ കൂടി അദ്ധ്യാപകന്‍ പീഡിപ്പിച്ച വിവരം പുറത്തായത്.

കഴിഞ്ഞ 30 ന് കുട്ടിയെ വീട്ടില്‍ നിന്ന് മദ്രസയിലേക്ക് വിളിച്ചുകൊണ്ടുപോയാണ് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഏഴു വയസുകാരിയെ പീഡിപ്പിച്ചത്. അവശയായി വീട്ടില്‍ തിരിച്ചെത്തിയ കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് കുട്ടി പീഡന വിവരം മാതാവിനോട് അറിയിച്ചത്.

മാതാവ് തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതി ഒളിവില്‍ പോവുകയാണുണ്ടായത്. ഇയാള്‍ക്കെതിരെ വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :