പാലക്കാട്|
സജിത്ത്|
Last Modified വ്യാഴം, 5 മെയ് 2016 (11:22 IST)
മണ്ണാര്‍ക്കാട് ബധിരയും മൂകയുമായ എട്ടു വയസ്സുകാരിയായ മകളെ അച്ഛന്‍ പീഡിപ്പിച്ചു. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ അച്ഛനെ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. തെങ്കര സ്വദേശിയായ മണികണ്ഠനാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിച്ച ഈ സംഭവം നടന്നത്. കൂലിപ്പണിക്കാരനായ മണികണ്‌ഠന്‍ ലഹരിക്ക് അടിമയായിരുന്നു. മയക്കുമരുന്ന് ലഹരിയിലാണ് പിതാവ് മകളെ പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ അമ്മ മണ്ണാര്‍ക്കാട് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി.
കുട്ടികള്‍ക്കെതിരെയുളള ലൈംഗിക അതിക്രമം തടയുന്നതിനുള്ള പുതിയ നിയമമനുസരിച്ച് പിടിയിലായ മണികണ്ഠനെതിരെ കേസ് എടുത്തതായി മണ്ണാര്‍ക്കാട് പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ പെരുമാറ്റത്തില്‍ വന്ന മാറ്റം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അമ്മ പൊലീസിനെ സമീപിച്ചത്.