1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Tinitom fb live

തന്നെ പണ്ട് ഭീഷണിപ്പെടുത്തിയ ആള്‍ മരിച്ചത് അസ്ഥി ഉരുകി; ദൈവത്തിന് ശക്തിയുണ്ടെന്ന് ടിനി ടോം

Film
ചെയ്യാത്ത കുറ്റങ്ങള്‍ക്ക് താന്‍ നിരന്തരം പീഡിപ്പിക്കപ്പെടുകയാണെന്നും ചിലര്‍ തന്നെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും നടന്‍ ടിനിടോം. ഷംനകസിം ബ്ലാക്ക്‌മെയില്‍ കേസില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ഫേസ്ബുക്ക് ലൈവിലൂടെ മറുപടിപറയുകയായിരുന്നു ടിനിടോം. ഈ കേസില്‍ തനിക്ക് യാതൊരു ബന്ധവും ഇല്ല. ഇതുസംബന്ധിച്ച് എന്നെ പൊലീസോ മറ്റുബന്ധപ്പെട്ടവരോ വിളിച്ചിട്ടില്ല. ഒരു ഓണ്‍ലൈന്‍ ചാനലാണ് ഇതുസംബന്ധിച്ച് വ്യാജ പ്രചരണങ്ങള്‍ ഇറക്കുന്നതെന്നും ടിനിടോം പറഞ്ഞു.
 
ചെയ്യാത്തകാര്യങ്ങള്‍ പറഞ്ഞാല്‍ ദൈവം കേള്‍ക്കും, മുന്‍പ് എന്നെ ഭീഷണിപ്പെടുത്തിയ ആള്‍ മരിച്ചത് അസ്ഥി ഉരുകിയാണ്. ഈ അസുഖം വളരെ അപൂര്‍വമായതാണ്. ദൈവം ശക്തിയുള്ളയാളാണ്, പലരും തന്നെ ടാര്‍ഗറ്റ് ചെയ്താണ് ആക്രമിച്ചിട്ടുള്ളതെന്നും ടിനിടോം പറഞ്ഞു. 
 
ഷംനയുടെ വിഷയവുമായി ബന്ധപ്പെട്ട് തന്റെ മാതാവ് കരഞ്ഞുകൊണ്ട് ഇതുമായിട്ട് തനിക്ക് ബന്ധമുണ്ടോയെന്ന് ചോദിച്ചതായും ടിനി പറഞ്ഞു. താന്‍ മാത്രമായിരുന്നെങ്കില്‍ ഇതെല്ലാം സഹിക്കാമായിരുന്നു. തനിക്ക് ഭാര്യയും മക്കളുമുണ്ട്. വളരെ ചെറിയൊരുനടനാണ് താനെന്നും ആരോപണത്തെ കുറിച്ച് പരാതിപ്പെടാന്‍ തീരുമാനിച്ചതായും ടിനി പറഞ്ഞു.
 
ബിഗ്‌ബോസ് താരം രജിത് കുമാറിന്റെ ഫാന്‍സുകാരില്‍ നിന്ന് ചെയ്യാത്ത കുറ്റത്തിന് ആക്രമിക്കപ്പെട്ടു. ഒരു സ്ത്രീയും പുരുഷനും തന്നെ നിരന്തരം വിളിച്ച് പച്ചത്തെറി പറയുകയും സഹികെട്ട് തിരിച്ച് താനും ഒരുവാക്ക് പറയുകയും ചെയ്തിരുന്നു. എന്നാല്‍ അത് മാത്രം എഡിറ്റുചെയ്താണ് പുറത്തുവന്നതെന്നും താരം പറഞ്ഞു.
അടുത്ത ലേഖനം
തമിഴ്നാട്ടിലെ നെയ്‌വേലിയിൽ ലിഗ്‌നൈറ്റ് പ്ലാറ്റിൽ പൊട്ടിത്തെറി; 5 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്