തുഷാറിന് കേരളാ കോൺഗ്രസിനോട് കടുത്ത പ്രേമം; ജോസ് കെ മാണിയെ മന്ത്രിയാക്കാന്‍ പ്രധാനമന്ത്രിയെ കാണാന്‍ പോലും തയാര്‍ - വെള്ളാപ്പള്ളിയെ പോലും അതിശയിപ്പിക്കുന്ന ഒരു സ്‌നേഹം

മാണിയെ എൻഡിഎ മുന്നണിയുടെ ഭാഗമാകാൻ ക്ഷണിക്കുകയാണ്

  thushar vellappally , km mani , congress , BDJS , kerala congress , BJP , vellapally , NDA വെള്ളാപ്പള്ളി നടേശന്‍ , കെ എം മാണി , സി പി എം , ബി ഡി ജെ എസ് , തുഷാര്‍ വെള്ളാപ്പള്ളി , ജൊസ് കെ മാണി
തിരുവനന്തപുരം| jibin| Last Updated: വ്യാഴം, 11 ഓഗസ്റ്റ് 2016 (17:00 IST)
യുഡിഎഫ് ബന്ധം അവസാനിപ്പിച്ച കേരളാ കോണ്‍ഗ്രസിനോട് (എം) ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്ക് കടുത്ത സ്‌നേഹം. ജോസ് കെ മാണി എംപി കേന്ദ്ര മന്ത്രിയാകാൻ യോഗ്യനാണ്. മന്ത്രിയാകാൻ അദ്ദേഹത്തിന് താത്പര്യമുണ്ടെങ്കിൽ ഇക്കാര്യം പ്രധാനമന്ത്രിയുമായി സംസാരിക്കുമെന്നാണ് തുഷാർ വ്യക്തമാക്കിയത്.

കേരളാ കോൺഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണിയെ എൻഡിഎ മുന്നണിയുടെ ഭാഗമാകാൻ ക്ഷണിക്കുകയാണ്. ഇക്കാര്യം ബിജെപി നേതൃത്വത്തോടും ചർച്ച ചെയ്യുമെന്നും തുഷാർ പറഞ്ഞു.

നേരത്തെ ബാർ കോഴക്കേസിൽ മാണി കുറ്റക്കാരനാണെന്ന് കരുതുന്നില്ലെന്ന് തുഷാർ വ്യക്താമാക്കിയിരുന്നു. മാണിക്കെതിരെ ഇപ്പോൾ നടക്കുന്ന അന്വേഷണം രാഷ്ട്രീയപ്രേരിതമാണ്. അദ്ദേഹം നിരപരാധിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതാണ്.
മാണി എൻഡിഎയിൽ വരുന്നത് കൊണ്ട് ബിഡിജെഎസിന് യാതൊരു പ്രശ്‌നവും ഇല്ലെന്നും നേരത്തെ തുഷാര്‍ പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :