മാണിയോട് വിയോജിപ്പുമായി ജോസഫ് വിഭാഗം; എന്‍ഡിഎയുമായി സഖ്യത്തിലാവില്ലെന്ന് മോന്‍സ് ജോസഫ്

മാണിയോട് വിയോജിപ്പുമായി ജോസഫ് വിഭാഗം; എന്‍ഡിഎയുമായി സഖ്യത്തിലാവില്ലെന്ന് മോന്‍സ് ജോസഫ്

കോട്ടയം| priyanka| Last Modified വ്യാഴം, 11 ഓഗസ്റ്റ് 2016 (10:16 IST)
യുഡിഎഫ് മുന്നണിയില്‍ നിന്നും വിട്ട കേരള കോണ്‍ഗ്രസിന്റെ ഭാവി പരിപാടികളോട് വിയോജിപ്പ് പ്രകടിപ്പിച്ച് ജോസഫ് വിഭാഗം രംഗത്ത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മുന്നണിയോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് പാര്‍ട്ടിയ്ക്ക് നല്ലതെന്നും എന്നാല്‍ എന്‍ഡിഎയിലേക്ക് ഇല്ലെന്നും മോന്‍സ് ജോസഫ് വ്യക്തമാക്കി.

ഒറ്റയ്ക്ക് നിന്ന് ശക്തി തെളിയിക്കുക എന്ന് മാണിയുടെ നിലപാടിനോട് യോജിക്കാനാവില്ലെന്ന് പറഞ്ഞ മോന്‍സ് ജോസഫ് ഇക്കാര്യത്തില്‍ തനിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും വ്യക്തമാക്കി. തന്റെ നിലപാടുകള്‍ പാര്‍ട്ടിയില്‍ പറയും. ജനതാത്പര്യം ബലികൊടുക്കുന്ന തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ സാധിക്കില്ല. രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള നിലപാടല്ല, മറിച്ച് ജനതാത്പര്യത്തിനാണ് പ്രാധാന്യം നല്‍കുക എന്നും മോന്‍സ് ജോസഫ് പറഞ്ഞു. എന്‍ഡിഎയുമായി സഖ്യത്തിലാകാന്‍ താത്പര്യമില്ലെന്നും മത ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങള്‍ക്ക് മുഖവില കൊടുക്കുന്ന മുന്നണിയ്ക്ക് പിന്തുണ നല്‍കുമെന്നും മോന്‍സ് ജോസഫ് വ്യക്തമാക്കി.





അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :