തുഷാര്‍ വെള്ളാപ്പള്ളിക്ക് മറുപടിയുമായി ഇടി മുഹമ്മദ് ബഷീര്‍

തിരുവനന്തപുരം| Last Modified ശനി, 24 ഒക്‌ടോബര്‍ 2015 (16:35 IST)
തുഷാറിന് മറുപടിയുമായി മുസ് ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ രംഗത്ത്. തുഷാര്‍ വെള്ളാപ്പള്ളിയുടെ ആരോപണം വിവരക്കേടാണെന്ന് അദ്ദേഹം പറഞ്ഞു.അമ്പത് കോടി ആസ്തിയുള്ള ഒരു ലീഗ് നേതാവിനെ എങ്കിലും കാണിച്ചുതരാന്‍ തുഷാറിന് സാധിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. കച്ചവട രാഷ്ട്രീയത്തിന്റെ വക്താക്കള്‍ എസ് എന്‍ ഡി പിയാണ്. ലീഗില്‍ മുതലാളിമാരും തൊഴിലാളികളുമുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ധനവാന്മാരുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീം ലീഗിനെതിരെ വിമര്‍ശനവുമായി യോഗം വൈസ് പ്രസിഡന്റ്
തുഷാര്‍ വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. അമ്പത് കോടിയില്‍ കുറഞ്ഞ ആസ്തിയുള്ള മുസ് ലിം ലീഗ് നേതാക്കള്‍ ആരുണ്ടെന്നും
ലീഗ് ഒന്നാന്തരം വര്‍ഗീയ കക്ഷിയാണെന്നും തുഷാര്‍ പറഞ്ഞു.ലീഗിന്റെ കച്ചവട താല്‍പര്യം കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാവുന്നതാണ്. ആയിരക്കണക്കിന് കോടി രൂപയുടെ സ്വത്തുള്ള ആള്‍ക്കാണ് എം.പി സ്ഥാനം ലീഗ് നല്‍കിയതെന്നും തുഷാര്‍ ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :