മൈക്രോഫിനാന്‍സ് ഇടപാട്; എസ്എന്‍ഡിപി നേതൃസംഗമത്തിനിടെ അംഗങ്ങളുടെ പ്രതിഷേധം

  എസ്എന്‍ഡിപി , വെള്ളാപ്പള്ളി നടേശന്‍ , തുഷാര്‍ വെള്ളാപ്പള്ളി ,  മൈക്രോഫിനാന്‍സ്
പത്തനംതിട്ട| jibin| Last Modified ബുധന്‍, 21 ഒക്‌ടോബര്‍ 2015 (15:33 IST)
അടൂര്‍ എസ്എന്‍ഡിപി യോഗം നേതൃസംഗമത്തിനിടെ അംഗങ്ങളുടെ പ്രതിഷേധം. എസ്എന്‍ഡിപിയുടെ മൈക്രോഫിനാന്‍സ് വഴി അംഗങ്ങളുടെ ഏഴ് കോടി രൂപ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാറും ചേര്‍ന്ന് തട്ടിയെടുത്തുവെന്ന് ആരോപിച്ച് 50 ഓളം പ്രവര്‍ത്തകര്‍ ബഹളം വെക്കുകയായിരുന്നു.

തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുക്കേണ്ട ചടങ്ങിലായിരുന്നു
പ്രതിഷേധം. അദ്ദേഹം പങ്കെടുക്കാന്‍ എത്തുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പാണ് പ്രതിഷേധം നടന്നത്. അതിനാല്‍ തുഷാര്‍ യോഗ സ്ഥലത്തേയ്ക്ക് എത്തിയില്ല. പ്രതിഷേധം ശക്തമായതോടെ യോഗം പിരിച്ചുവിട്ടു. എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന മൈക്രോഫിനാന്‍സ് തട്ടിപ്പാണെന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടെയാണ് നേതൃസംഗമത്തിനിടെ അംഗങ്ങളുടെ പ്രതിഷേധം അരങ്ങേറിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :