മുസ്ലീം ലീഗിനെതിരെ വിമര്‍ശനവുമായി തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ| Last Modified ശനി, 24 ഒക്‌ടോബര്‍ 2015 (16:23 IST)
മുസ്ലീം ലീഗിനെതിരെ വിമര്‍ശനവുമായി യോഗം വൈസ് പ്രസിഡന്റ്
തുഷാര്‍ വെള്ളാപ്പള്ളി. അമ്പത് കോടിയില്‍ കുറഞ്ഞ ആസ്തിയുള്ള മുസ് ലിം ലീഗ് നേതാക്കള്‍ ആരുണ്ടെന്നും
ലീഗ് ഒന്നാന്തരം വര്‍ഗീയ കക്ഷിയാണെന്നും തുഷാര്‍ പറഞ്ഞു.
ലീഗിന്റെ കച്ചവട താല്‍പര്യം കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാവുന്നതാണ്. ആയിരക്കണക്കിന് കോടി രൂപയുടെ സ്വത്തുള്ള ആള്‍ക്കാണ് എം.പി സ്ഥാനം ലീഗ് നല്‍കിയതെന്നും തുഷാര്‍ ആരോപിച്ചു.

എസ്എന്‍ഡിപിയോട് മാന്യമായ സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ഇക്കാര്യത്തില്‍ എന്തിനാണ് സിപിഎം അസഹിഷ്ണുത കാണിക്കുന്നത്. അധികാരം നേടുന്നത് സാമൂഹ്യനീതിക്ക് വേണ്ടിയാണെന്ന് എസ്എന്‍ഡിപി വിശ്വസിക്കുന്നതായും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :