1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thrissur Rain local News

തൃശൂരില്‍ ഒഴുകി വരുന്ന തേങ്ങ പെറുക്കുന്നതിനായി തോട്ടിലിറങ്ങിയ യുവാവിനെ കാണാതായി

Thrissur
തൃശൂരില്‍ ഒഴുകി വരുന്ന തേങ്ങ പെറുക്കുന്നതിനായി തോട്ടിലിറങ്ങിയ യുവാവിനെ കാണാതായി. ഇരിങ്ങപ്പുറം സ്വദേശി ബിജുവിനെയാണ് കാണാതായത്. വീടിനടുത്തുള്ള ചെമ്മണൂര്‍ തോട്ടില്‍ ഒഴുകി വരുന്ന തേങ്ങകള്‍ പെറുക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം. ബിജുവിന്റെ പത്തു വയസുള്ള മകന്‍ തൃഷ്ണേന്ദനാണ് ഇക്കാര്യം മറ്റുള്ളവരെ അറിയിച്ചത്. 
 
രാത്രിയായിട്ടും തിരികെയെത്താതിരുന്നതിനെ തുടര്‍ന്ന് പൊലീസും അഗ്നി രക്ഷസേനയും എത്തി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തോട്ടില്‍ ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു. തെരച്ചില്‍ ഇന്ന് രാവിലെ വീണ്ടും പുനരാരംഭിച്ചിട്ടുണ്ട്. ചാക്കില്‍ നിറച്ചു വെച്ച തേങ്ങകള്‍ തെരച്ചിലിനിടെ കണ്ടു കിട്ടി. 
അടുത്ത ലേഖനം
പോളിസി സാധുവല്ലെന്ന് സമയത്ത് അറിയിച്ചില്ല; എല്‍ഐസിക്ക് (LIC) 50 ലക്ഷം രൂപ പിഴ വിധിച്ചു