അനുബന്ധ വാര്‍ത്തകള്‍
- സുരക്ഷാപ്രശ്നം: കശ്മീരിലെ 48 ടൂറിസം സ്പോട്ടുകൾ അടച്ചതായി റിപ്പോർട്ട്, നാളെ നിർണായക മന്ത്രിസഭാ യോഗം
- India vs Pakistan Tension: 'അവര്‍ ഇങ്ങോട്ട് ആക്രമിച്ചാല്‍ ആണവായുധം ഉപയോഗിക്കും'; ഭീഷണി തുടര്‍ന്ന് പാക്കിസ്ഥാന്
- പാകിസ്ഥാനെ തള്ളാതെ ചൈന, നിഷ്പക്ഷമായ അന്വേഷണത്തെ പിന്തുണയ്ക്കും, ഇരുപക്ഷവും സംയമനം പാലിക്കണമെന്ന് ചൈന
- India vs Pakistan: തുടര്‍ച്ചയായി നിയന്ത്രണരേഖയില്‍ വെടിവയ്പ്; പാക്കിസ്ഥാന് പ്രകോപനം നിര്‍ത്താത്തത് രണ്ടും കല്‍പ്പിച്ചോ?
- പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷവും സുതാര്യവുമായ ഏതന്വേഷണത്തിനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി
പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ
Thrissur Pooram: മേയ് ആറിനാണ് തൃശൂര്‍ പൂരം
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ ഏര്‍പ്പെടുത്തും. സാധാരണയേക്കാള്‍ കൂടുതല്‍ സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരും ജില്ലാ ഭരണകൂടവും തീരുമാനിച്ചിട്ടുണ്ട്. അട്ടിമറി വിരുദ്ധ സേന അടക്കം വിപുലമായ സന്നാഹങ്ങള്‍ പൂരം ദിവസങ്ങളില്‍ ഒരുക്കും.
രണ്ടു പ്ലറ്റൂണ്‍ അര്‍ബന്‍ കമാന്‍ഡോകള്‍, ഒരു കമ്പനി ദുരന്തനിവാരണ സേന, തണ്ടര്‍ബോള്‍ട്ട് എന്നിവയെ നിയോഗിക്കും. നഗരത്തിലെ എട്ട് ആശുപത്രികളില്‍ പൊലീസ് എയ്ഡ് പോസ്റ്റ് ഒരുക്കും. പത്ത് ഡ്രോണുകളും ഒരു ആന്റി ഡ്രോണ്‍ സിസ്റ്റവും നിരീക്ഷണത്തിനുണ്ടാകും. പൂര ദിവസം മറ്റു ഡ്രോണ്‍ ഉപയോഗങ്ങള്‍ വിലക്കും. പൊലീസ് ഡ്രോണിനു മാത്രമായിരിക്കും അനുമതി. 350 സിസിടിവി ക്യാമറകള്‍ പൂരപ്പറമ്പിലും പരിസരത്തും സ്ഥാപിക്കും.
മേയ് ആറിനാണ് തൃശൂര്‍ പൂരം. തൃശൂര്‍ താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, അങ്കണവാടികള്‍ക്കും (ജീവനക്കാര്‍ ഉള്‍പ്പെടെ) അന്നേ ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.