Thrissur Pooram: ചരിത്ര പ്രസിദ്ധമായ തൃശൂര്‍ പൂരത്തിനു തുടക്കമായി

പൂരം പ്രമാണിച്ച് തൃശൂര്‍ താലൂക്ക് പരിധിയില്‍ ഇന്ന് അവധിയാണ്

രേണുക വേണു| Last Modified വെള്ളി, 19 ഏപ്രില്‍ 2024 (08:34 IST)

Thrissur Pooram: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിനു തുടക്കമായി. കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെയാണ് പൂരം ആരംഭിച്ചത്. ഇനിയുള്ള മണിക്കൂറുകള്‍ തൃശൂര്‍ നഗരി ഉത്സവ ലഹരിയില്‍ ആയിരിക്കും. ഇന്ന് വൈകിട്ട് നാല് മുതലാണ് പ്രസിദ്ധമായ കുടമാറ്റം. ലക്ഷകണക്കിനു ആളുകളാണ് തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കാന്‍ സ്വരാജ് റൗണ്ടിലേക്കും തേക്കിന്‍കാട് മൈതാനിയിലേക്കും എത്തിച്ചേരുക. 20 ന് പുലര്‍ച്ചെയാണ് വെടിക്കെട്ട്.

അതേസമയം വരും മണിക്കൂറുകളില്‍ തൃശൂര്‍ ജില്ലയില്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയുമായി കേരളത്തില്‍ എല്ലാ ജില്ലകളിലും ഇടിമിന്നലോടു കൂടിയ വേനല്‍ മഴയ്ക്കാണ് സാധ്യത.

പൂരം പ്രമാണിച്ച് തൃശൂര്‍ താലൂക്ക് പരിധിയില്‍ ഇന്ന് അവധിയാണ്. താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. എന്നാല്‍ മുന്‍നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്കും കേന്ദ്ര സംസ്ഥാന, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :