1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thrissur Pooram Fire Works Postponed

കനത്ത മഴയെ തുടര്‍ന്ന് മാറ്റിവെച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് രാത്രി ഏഴിന്

Thrissur Pooram Fire Works Postponed
കനത്ത മഴയെ തുടര്‍ന്ന് മാറ്റിവെച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് രാത്രി ഏഴിന്. പതിവുപോലെ പകല്‍പൂരത്തിന്റെ ഉച്ച വെടിക്കെട്ടും നടത്തും. തൃശൂര്‍ പൊലീസ് കമ്മിഷണര്‍ ആര്‍.ആദിത്യയാണ് ഇക്കാര്യം അറിയിച്ചത്. രാത്രി എഴുന്നള്ളിപ്പുകള്‍ക്ക് ശേഷം പുലര്‍ച്ചെ മൂന്നിനായിരുന്നു വെടിക്കെട്ട് നടത്തേണ്ടിയിരുന്നത്. എന്നാല്‍ ശക്തമായ മഴയെ തുടര്‍ന്ന് വെടിക്കെട്ട് നടത്താന്‍ സാധിച്ചില്ല. രാത്രിയിലെ എഴുന്നള്ളിപ്പുകള്‍ ചടങ്ങ് മാത്രമാക്കി അവസാനിപ്പിക്കുകയായിരുന്നു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
മഴ കനക്കുന്നു; വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം, മത്സ്യബന്ധനത്തിനു വിലക്ക്