വാല്‍പ്പാറയില്‍ മാതാവിന്റെ മുന്നില്‍ വച്ച് ആറുവയസ്സുകാരിയെ പുള്ളിപ്പുലി കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 19 ഒക്‌ടോബര്‍ 2024 (18:50 IST)
വാല്‍പ്പാറയില്‍ മാതാവിന്റെ മുന്നില്‍ വച്ച് ആറുവയസ്സുകാരിയെ പുള്ളിപ്പുലി കൊലപ്പെടുത്തി. ജാര്‍ഖണ്ഡ് സ്വദേശികളായ അന്‍സാരിയും ഭാര്യ നാസിരന്‍ ഖട്ടൂനുമിന്റെ മകള്‍ അപ്‌സര ഖാത്തൂന്‍ ആണ് മരണപ്പെട്ടത്. തേയിലത്തോട്ടത്തില്‍ നില്‍ക്കുമ്പോഴായിരുന്നു പുള്ളിപ്പുലിയുടെ ആക്രമണം. പുള്ളിപ്പുലി കുട്ടിയെ കടിച്ചു വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു.

പോലീസും വനം വകുപ്പും സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കുടുംബത്തിന് വിട്ടുനല്‍കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :