അനുബന്ധ വാര്‍ത്തകള്‍
- മണി മ്യൂള്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി പോലീസ്
- മൂന്നു മാസം മുമ്പ് ജോലിയിൽ പ്രവേശിച്ച അദ്ധ്യാപകൻ ജീവനൊടുക്കിയ നിലയിൽ
- വയനാട്, ചേലക്കര, പാലക്കാട് ഉപതിരെഞ്ഞെടുപ്പ് നവംബർ 13 ന്, വൊട്ടെണ്ണൽ 23ന്
- ആര്‍എസ്എസ് കൂടിക്കാഴ്ച: എഡിജിപിക്ക് ക്ഷണം ഉണ്ടായിരുന്നില്ല, ലക്ഷ്യം വ്യക്തമല്ല; അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍
- കേരള തീരത്ത് ഇന്ന് ഉച്ചമുതല്‍ റെഡ് അലര്‍ട്ട്!
ഡേകെയറിലെ കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം : മദ്ധ്യവയസ്കൻ പിടിയിൽ
തൃശൂർ: ഡേ കെയറിലെ ഏഴും നാലും വയസു മാത്രം പ്രായമുള്ള പെൺകുഞ്ഞുങ്ങൾക്കെതിരെ ലൈംഗികാതിക്രമം കാട്ടിയ 54 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഡേ കെയർ സ്ഥാപന നടത്തിപ്പു കാരനായ പാവറട്ടി തച്ചേരിൽ വീട്ടിൽ ലോറൻസ് എന്ന ബാബുവാണ് പിടിയിലായത്.
മാതാപിതാക്കൾ സംരക്ഷിക്കാൻ ഏൽപ്പിച്ച കുട്ടികളെയാണ് ഇയാൾ സ്ഥാപനത്തിൽ വച്ച് പല സമയങ്ങളിൽ പീഡിപ്പിച്ചു എന്നാണ് പരാതി.
കുഞ്ഞുങ്ങളുടെ പെരുമാറ്റത്തിലെ അസ്വാഭാവികത കണ്ടതിനെ തുടർന്ന് മാതാപിതാക്കൾ കുട്ടികളോടെ ചോദിച്ചപ്പോഴാണ് കാര്യം മനസിലായതും തുടർന്നു പോലീസിൽ പരാതി നൽകിയതും.
എന്നാൽ പോലീസ് കേസെടുത്തതോടെ ലോഗൻസ് ഒളിവിൽ പോവുകയും പുതുക്കാട് വച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് പോലീസ് സബ് ഇൻസ്പെക്ടർ വൈശാഖിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിൻ്റെ പിടിയിലായതും