അഞ്ചേരിയില്‍ 66കാരന്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു

ശ്രീനു എസ്| Last Modified ശനി, 27 മാര്‍ച്ച് 2021 (16:11 IST)
അഞ്ചേരിയില്‍ 66കാരന്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. മുല്ലപ്പിള്ളി വീട്ടില്‍ രാജനാണ് ഭാര്യ ഓമനെയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. കുടുംബ വഴക്കാണ് സംഭവത്തിനു പിന്നിലെന്ന് കരുതുന്നു. ഓമനെയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം രാജന്‍ വിറകു പുരയില്‍ തീ കൊളുത്തി മരിക്കുകയായിരുന്നു.

ഓമനെയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഈ സമയത്താണ് രാജന്‍ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ഇരുവരുടെയും മകള്‍ക്കും പരിക്കേറ്റു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :