1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Mullappally press meet

ജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ഒരുപാട് പേരുണ്ടാകും, എന്നാല്‍ തോല്‍വി അനാഥമാണ്: മുല്ലപ്പള്ളി

Mullappally
ജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ഒരുപാട് പേരുണ്ടാകുമെന്നും എന്നാല്‍ തോല്‍വി അനാഥമാണെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രബുദ്ധകേരളം പൊതുരാഷ്ട്രിയം ചര്‍ച്ചചെയ്യാത്തത് ദൗര്‍ഭാഗ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
 
മാധ്യമങ്ങള്‍ തന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്നും ഇങ്ങനെ ആക്രമിക്കാന്‍ താനെന്ത് തെറ്റ് ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റുകള്‍ നേടിയപ്പോള്‍ ആരും പൂച്ചെണ്ട് നല്‍കിയില്ല. ഇപ്പോള്‍ ഉണ്ടായ തിരിച്ചടിയെകുറിച്ച് പരിശോധിക്കും. നേതൃത്വം മാറണമെന്ന് സുധാകരന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 
അടുത്ത ലേഖനം
താങ്ങാനാവുന്ന ചിലവിൽ ചികിത്സ ലഭിക്കുകയെന്നത് പൗരന്റെ മൗലിക അവകാശമെന്ന് സുപ്രീം കോടതി