1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. കേരള വാര്‍ത്ത
  6. thrissur

സാമ്പിള്‍ വെടിക്കെട്ട് മാറ്റിവെച്ചു

തൃശൂര്‍
തൃശൂര്‍ പൂരത്തിന് മുന്നോടിയായി നടക്കുന്ന സാമ്പിള്‍ വെടിക്കെട്ട് മാറ്റിവെച്ചു.  സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയെ തുടര്‍ന്നാണ് സാമ്പിള്‍ വെടിക്കെട്ട് മാറ്റിവെച്ചത്.  

സന്ധ്യക്ക് ഏഴിന് പാറമേക്കാവ് വിഭാഗവും തുടര്‍ന്ന് തിരുവമ്പാടിയുമാണ് സാമ്പിള്‍ വെടിക്കെട്ടിന് തീകൊളുത്താനിരുന്നത്. മഴ കനത്തതോടെ വെള്ളിയാഴ്ച നടക്കുന്ന വെടിക്കെട്ടിനും മഴ വില്ലനായേക്കും. പാറമേക്കാവ് തിരുവമ്പാടി വിഭാഗത്തിന്റെ ഒരു മണിക്കൂര്‍ വീതമാണ് കരിമരുന്ന് പ്രയോഗം.
About Writer
jibin