അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പരക്കെ മഴയ്ക്ക് സാധ്യത

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 29 മെയ് 2022 (13:40 IST)
അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം സംസ്ഥാനത്ത് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ആദ്യ ആഴ്ചയില്‍ വലിയ മഴ ഇല്ലെന്നാണ് അറിയുന്നത്. മെയ് 27ന് തന്നെ കാലവര്‍ഷം എത്തിയേക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. സാധാരണയായി ജൂണ്‍ ഒന്നിനായിരുന്നു കാലവര്‍ഷം ആരംഭിക്കുന്നത്. ഇത്തവണ നേരത്തേയാണ്. ജൂണ്‍ പകുതിയോടെ മഴ ശക്തി പ്രാപിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :