സിനിമയില്‍ അഭിനയിപ്പിക്കാമെന്ന വാഗ്ദാനം നല്‍കി പ്രകൃതിവിരുദ്ധ പീഡനം: മൂന്നു പേര്‍ അറസ്റ്റില്‍

സിനിമയില്‍ അഭിനയിക്കാന്‍ ചാന്‍സ് തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് വിദ്യാര്‍ത്ഥികളെ വിളിച്ചുവരുത്തി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കുറ്റവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു

aryanadu, rape, police, arrest ആര്യനാട്, പീഡനം, പൊലീസ്, അറസ്റ്റ്
ആര്യനാ| Last Modified വെള്ളി, 15 ജൂലൈ 2016 (12:48 IST)
സിനിമയില്‍ അഭിനയിക്കാന്‍ ചാന്‍സ് തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് വിദ്യാര്‍ത്ഥികളെ വിളിച്ചുവരുത്തി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കുറ്റവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആര്യനാട് പള്ളിവേട്ട മരച്ചീനിവിള
വീട്ടില്‍ അഷറഫ് (51), തോളൂര്‍ സ്വദേശി ഐഷാലയം വീട്ടില്‍ ഷാജി എന്ന ഷാഹുല്‍ ഹമീദ് (46), പാച്ചല്ലൂര്‍ സ്വദേശി കിഴക്കേപന്നയില്‍ വീട്ടില്‍ രാഹുല്‍ (23) എന്നിവരാണ് ആര്യനാട് പൊലീസിന്‍റെ വലയിലായത്.

ബുധനാഴ്ച വൈകിട്ട് വിദ്യാര്‍ത്ഥികളെ കൊല്ലം തേവലക്കരയില്‍ നിന്ന് രാഹുലാണ് തിരുവനന്തപുരത്ത് എത്തിച്ചത്. തുടര്‍ന്ന് അന്നു രാത്രി അഷറഫിന്‍റെ വീട്ടിലും എത്തിച്ചു. തുടര്‍ന്നാണ് കുട്ടികളെ നിര്‍ബന്ധപൂര്‍വം മൂവരും ചേര്‍ന്ന് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തിയത്.

ഇവരില്‍ നിന്ന് കഷ്ടിച്ച രക്ഷപ്പെട്ട കുട്ടികള്‍ അടുത്തുള്ളവരോട് വിവരം പറഞ്ഞു. എന്നാല്‍ കുട്ടികളെ പിന്തുടര്‍ന്നെത്തിയ രാഹുലിനെ നാട്ടുകാര്‍ പിടികൂടി വേണ്ടപോലെ കൈകാര്യം ചെയ്തശേഷം പൊലീസില്‍ ഏല്‍പ്പിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മറ്റുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

സിനിമാ ഷൂട്ടിംഗ് സ്ഥലത്തെ സെക്യൂരിറ്റി ജീവനക്കാരാണ് അഷറഫും ഷാഹുല്‍ ഹമീദും. കൊല്ലത്തെ ഒരു ഷൂട്ടിംഗ് വേളയിലാണ് ഇവര്‍ അവിടെ കുട്ടികളെ പരിചയപ്പെട്ടത്. തുടര്‍ന്നാണ് ഇവര്‍ സിനിമയില്‍ ചാന്‍സ് വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്തതും തിരുവനന്തപുരത്ത് എത്തിച്ചതും.

ഷാഹുല്‍ ഹമീദിനെതിരെ തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജ്, ഫോര്‍ട്ട് പൊലീസ് സ്റ്റേഷനുകളില്‍ സമാനമായ കേസുകളുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :