ചിറ്റൂര്|
Last Updated:
വെള്ളി, 15 ജൂലൈ 2016 (12:34 IST)
സ്വന്തം വീട്ടുവളപ്പില്‍ മാതാവിന്‍റെയും മകളുടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെയാണ് ചിറ്റൂര്‍ നല്ലേപ്പിള്ളിയിലെ അഗ്രഹാരത്തില്‍ താമസിക്കുന്ന ശോഭന (55), മകള്‍ വിന്ദുജ (22) എന്നിവരുടെ കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഏറെക്കാലമായി ഇരുവരും വീട്ടില്‍ തനിച്ചാണു താമസം. മരിച്ച അവിവാഹിതയായ വിന്ദുജ സമീപത്തെ ഒരു ഫാന്‍സി സ്റ്റോറിലെ ജീവനക്കാരിയാണ്. കത്തിക്കരിഞ്ഞ നിലയിലുള്ള ഒരു കാലിന്‍റെ ഭാഗം നായ കടിച്ചുകൊണ്ടു പോയത് കണ്ട നാട്ടുകാരാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പാലക്കാട് എസ്.പി.ശ്രീനിവാസ്, ചിറ്റൂര്‍ സി.ഐ എം.ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.