പീഡനശ്രമം: ഹൈക്കോടതിയിലെ ഗവണ്‍മെന്റ് പ്ലീഡര്‍ അറസ്റ്റില്‍

പീഡനശ്രമം: ഹൈക്കോടതിയിലെ ഗവണ്‍മെന്റ് പ്ലീഡര്‍ അറസ്റ്റില്‍

കൊച്ചി| JOYS JOY| Last Modified വെള്ളി, 15 ജൂലൈ 2016 (08:50 IST)
യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഹൈക്കോടതിയിലെ ഗവണ്‍മെന്റ് പ്ലീഡറായ ധനേഷ് മാത്യു മാഞ്ഞൂരാനെ പൊലീസ് അറസ്റ്റു ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം ഏഴരയോടെ ആയിരുന്നു സംഭവം.

കൊച്ചിയിലെ കോണ്‍വെന്റ് റോഡിലൂടെ നടന്നു പോകുകയായിരുന്ന യുവതിയെ കയറിപ്പിടിക്കാന്‍ ഇയാള്‍ ശ്രമിച്ചുവെന്നാണ് പരാതി. യുവതി ബഹളം വെച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍, ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ ഓടിച്ചിട്ട് പിടിച്ച് പൊലീസില്‍ ഏല്പിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :