മൂന്ന് പേരും വീട്ടിൽ നിന്ന് ഒന്നിച്ചിറങ്ങി; രണ്ട് ദിവസം കഴിഞ്ഞിട്ടും വിവരമില്ല, സംഭവം തിരുവനനന്തപുരത്ത് !
Thiruvananthapuram Missing Case
തിരുവനന്തപുരം കാട്ടാക്കടയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായി. വീരണകാവ് വില്ലേജിൽ നവജ്യോതിയിൽ താമസിക്കുന്ന ശങ്കർ കെ നായർ (34), ശങ്കറിന്റെ ഭാര്യ ആതിര (27), ഇവരുടെ മകൾ മൂന്നര വയസുകാരി ധ്വനി എന്നിവരെയാണ് കാണാതായത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മൈലക്കരയിൽ താമസിക്കുന്ന ആതിരയുടെ വീട്ടിൽ പോകുന്നു എന്നു പറഞ്ഞു പോയ മൂന്നുപേരെയും കാണാതാവുകയായിരുന്നു. ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളനാട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ പഞ്ചവാദ്യം കലാകാരൻ ആണ് ശങ്കർ. Also Read: ഐഎസ്എൽ മത്സരങ്ങൾ സൗജന്യമായി യുട്യൂബിൽ കാണാം; സന്തോഷവാർത്ത
