തിരുവനന്തപുരത്ത് ഓണാഘോഷത്തിനിടെ മദ്യപാന മത്സരം; കുഴഞ്ഞുവീണ പ്ലസ് ടു വിദ്യാര്‍ത്ഥിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചു

ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

Alcohol, Side effects of Alcohol, Do not drink Alcohol, Alcohol Side effects, മദ്യം, മദ്യത്തിന്റെ ദൂഷ്യഫലങ്ങള്‍, മദ്യപാനം ആരോഗ്യത്തിനു ദോഷകരം
Alcohol
സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 30 ഓഗസ്റ്റ് 2025 (20:39 IST)
തിരുവനന്തപുരത്ത് ഓണാഘോഷത്തിനിടെ മത്സരിച്ച് മദ്യപിച്ച വിദ്യാര്‍ത്ഥിയെ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നഗരത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള ഏഴ് വിദ്യാര്‍ത്ഥികള്‍ ഇന്നലെ ആല്‍ത്തറയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു വീട്ടില്‍ ഒത്തുകൂടി മദ്യപിച്ചു. പ്ലസ് ടു വിദ്യാര്‍ത്ഥി അമിതമായി മദ്യപിച്ചതിനെ തുടര്‍ന്ന് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മറ്റ് അഞ്ച് പേര്‍ ഓടി രക്ഷപ്പെട്ടു.

മ്യൂസിയം പോലീസില്‍ സംഭവം അറിയിച്ചത് സംഘത്തിലെ ഒരു വിദ്യാര്‍ത്ഥിയാണ്. പോലീസ് സ്ഥലത്തെത്തി വിദ്യാര്‍ത്ഥിയെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. സംഭവത്തില്‍ മ്യൂസിയം പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ഓണാഘോഷത്തിനായി മുണ്ടും ധരിച്ച് എത്തിയ വിദ്യാര്‍ത്ഥികള്‍ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ പോയാണ് മദ്യം വാങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :