സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 1 നവംബര്‍ 2025 (20:31 IST)
സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് താമരശ്ശേരി ബിഷപ്പിന് ഭീഷണി കത്ത്. താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിനാണ് ഭീഷണി കത്ത് കിട്ടിയത്. ഹിജാബ് വിഷയം തങ്ങള്‍ പ്ലാന്‍ ചെയ്തതാണെന്നും 90 ശതമാനം റവന്യൂ വരുമാനം നേടിത്തരുന്നത് മുസ്ലിം സമുദായമാണെന്നും അതിനാല്‍ സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം ഒരുക്കണമെന്നാണ് കത്തില്‍ പറയുന്നത്.
ഐഡിഎഫ് ആയി എന്ന പേരില്‍ തപാലിലാണ് കത്ത് എത്തിയത്. കൈപ്പടയില്‍ എഴുതിയ കത്താണ് ലഭിച്ചത്. സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും കേസെടുക്കുമെന്നും താമരശ്ശേരി പോലീസ് പറയുന്നു. അതേസമയം ശബരിമല സ്വര്‍ണ്ണക്കള്ളയില്‍ വീണ്ടും അറസ്റ്റ്. മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറാണ് അറസ്റ്റിലായത്. 2019 കാലത്ത് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്ന ഡി സുധീഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ക്രൈംബ്രാഞ്ച് ഓഫീസില്‍ പ്രത്യേക അന്വേഷണസംഘം ഇയാളെ ചോദ്യം ചെയ്തു വരുകയായിരുന്നു.
അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റിയെ റിമാന്‍ഡില്‍് ചെയ്തു. നിലവില്‍ തിരുവനന്തപുരം സബ്ജയിലിലാണ് ഇയാള്‍. തിങ്കളാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും. പിന്നാലെ സന്നിധാനത്ത് എത്തിച്ചുള്ള തെളിവെടുപ്പ് നടത്തും. ദ്വാരപാലാക പാളിയിലെ സ്വര്‍ണ്ണക്കൊള്ളയ്ക്ക് പുറമെ കട്ടിള പാളിയിലെ സ്വര്‍ണ്ണ കവര്‍ച്ചയില്‍ കൂടി പോറ്റിയെ അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ ഇന്നലെ കോടതിയില്‍ നല്‍കിയിരുന്നു.