നറുക്കെടുപ്പിന് 2 മിനിറ്റ് മുൻപ് ടിക്കറ്റെടുത്തു; അടിച്ചത് 60 ലക്ഷം രൂപ ഭാഗ്യസമ്മാനം മാത്രമല്ല...

തെക്കനാര്യനാട് വെള്ളാപ്പള്ളി കോളനിയിൽ ലേഖ പ്രകാശിനാണ് അപ്രതീക്ഷിത ഭാഗ്യം തേടിയെത്തിയത്.

തുമ്പി ഏബ്രഹാം| Last Modified വ്യാഴം, 7 നവം‌ബര്‍ 2019 (09:36 IST)
നറുക്കെടുപ്പ് നടക്കുന്നതിനിടെ തൊട്ടുമുൻപ് ലോട്ടറി എടുത്ത മുൻ ലോട്ടറി വിൽപ്പനക്കാരിയെ തേടിയെത്തിയത് അറുപത് ലക്ഷത്തിന്റെ ഭാഗ്യസമ്മാനം. തെക്കനാര്യനാട് വെള്ളാപ്പള്ളി കോളനിയിൽ ലേഖ പ്രകാശിനാണ് അപ്രതീക്ഷിത ഭാഗ്യം തേടിയെത്തിയത്.

നറുക്കെടുപ്പിന് 2 മിനിറ്റ് മുൻപാണ് ടിക്കറ്റ് സ്വന്തമാക്കിയത്. 60 ലക്ഷത്തിന് പുറമേ 8000 രൂപ വീതമുള്ള 11 പ്രോത്സാഹന സമ്മാനങ്ങളും സ്വന്തമാക്കി. കൊമ്മാടി കുയിൽ ലോട്ടറി ഏജൻസിയിൽ നിന്ന് എ‌‌വൈ-771712 നമ്പർ ലോട്ടറി ടിക്കറ്റ് ഇന്നലെ 2.58നാണ് എടുത്തത്. വൈകിട്ട് 3നായിരുന്നു നറുക്കെടുപ്പ്.

ആകെ 12 ടിക്കറ്റുകളാണ് എടുത്തത്. 2 വർഷം മുൻപ് വരെ കലക്‌ട്രേറ്റിന് മുൻപിൽ ലോട്ടറി വിൽപ്പന നടുത്തുകയായിരുന്നു ലേഖ. ലോറി ഡ്രൈവർ ആയിരുന്ന ഭർത്താവ് കെ ആർ പ്രകാശിന് വാഹനാപകടം ഉണ്ടായതോടെയാണ് ലോട്ടറി വിൽപ്പന അവസാനിപ്പിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :