തിരുവനന്തപുരം|
Sajith|
Last Modified തിങ്കള്‍, 11 ജനുവരി 2016 (11:13 IST)
വൈലോപ്പിള്ളി സംസ്കൃതിഭവന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചുവന്ന പന്ത്രണ്ടാമത് മുദ്ര ദേശീയ നൃത്തോത്സവത്തിനു ഞായറാഴ്ച സമാപനമായി. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി നടന്നുവന്ന പരിപാടിയിലെ അവസാന ദിനമായ ഞായറാഴ്ച മണിപ്പൂരിയും കുച്ചിപ്പുടിയുമാണ് അരങ്ങേറിയത്.
സഞ്ജീബ് ഭട്ടാചര്യയുടെ മണിപ്പൂരി അവതരണം കൊണ്ടും വൈവിദ്ധ്യം കൊണ്ടും വേറിട്ടു നിന്നു. ഗുജല്‍ നര്‍ത്തന്‍, നാനി ചൂരി, പങ്ക് ചോളം, കണ്ടുക് ക്രീഡ, തനും എന്നീ ഇനങ്ങള്‍ അവതരിപ്പിച്ചു.
തുടര്‍ന്ന് പ്രശസ്ത കുച്ചിപ്പുടി നര്‍ത്തകി ബാലകൊണ്ടല റാവു, മകന്‍ ആദിത്യ ബുള്ളി ബ്രഹ്മം എന്നിവരുടെ കുച്ചിപ്പുടി അരങ്ങേറി. ഗുരു വെമ്പട്ടി ചിന്നസത്യത്തിന്‍റെ ശിഷ്യയായ ബാലകൊണ്ടല റാവു മകനു പകര്‍ന്ന അറിവ് ഒട്ടും ചോര്‍ന്നുപോകാതെ തന്നെ കഴിവു തെളിയിച്ചു.
സമാപന സമ്മേളനം എ.റ്റി.ജോര്‍ജ്ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ അനില്‍ പനച്ചൂരാന്‍ അദ്ധ്യക്ഷത വഹിച്ചു.
ഫോട്ടോകള്‍
മണിപ്പൂരി - സഞ്ജീബ് ഭട്ടാചാര്യ
കുച്ചിപ്പുടി - കലാരത്‌ന എ.ബി.ബാലകൊണ്ടല റാവു
& ആദിത്യ ബുള്ളി ബ്രഹ്മം