പ്ലസ്ടു: നിയമവിദഗ്ധരുമായി ആലോചിച്ച് മറുപടിയെന്ന് തിരുവഞ്ചൂര്‍

തിരുവനന്തപുരം| Last Modified ചൊവ്വ, 19 ഓഗസ്റ്റ് 2014 (19:08 IST)
പ്ലസ്ടു വിഷയത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ച് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വിദ്യാഭ്യാസ ഡയറക്ടറുടെ ശിപാര്‍ശ അംഗീകരിക്കാനാണെങ്കില്‍ മന്ത്രിസഭയുടെ ആവശ്യമില്ലല്ലോയെന്നും തിരുവഞ്ചൂര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ശിപാര്‍ശ മറികടന്ന് പ്ലസ് ടു സ്കൂളുകളും ബാച്ചുകളും അനുവദിച്ചത് വിശദീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി മന്ത്രിസഭ ഉപസമിതിക്ക് നോട്ടീസ് അയച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :