തിരുവനന്തപുരം|
Last Updated:
ബുധന്‍, 30 ജൂലൈ 2014 (11:35 IST)
പ്ലസ്ടു കോഴ വിവാദത്തെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് വി എസ് അച്യുതാനന്ദന്റെ കത്ത്.കോഴ ആവശ്യപ്പെട്ടത്
അഴിമതി നിരോധന വകുപ്പില്‍പ്പെടുന്ന കുറ്റമാണെന്നും കോഴ ആവശ്യപ്പെട്ടവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും വി എസ് കത്തിലൂടെ ആവശ്യപ്പെട്ടു.
നേരത്തെ പ്ലസ് ടു അനുവദിക്കുന്നതിനായി തന്റെ കയ്യില്‍ നിന്ന്
മുസ്ലിം ലീഗ് നേതാക്കള്‍ കോഴ ആവശ്യപ്പെട്ടുവെന്ന്
എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രിക്ക് ഫസല്‍ ഗഫൂര്‍ പരാതിയും നല്‍കിയിരുന്നു.