തിരുവനന്തപുരം സിറ്റിയില്‍ കെഎസ്‌ആര്‍ടിസി മിന്നല്‍ പണിമുടക്ക്

തിരുവനന്തപുരം| JOYS JOY| Last Modified ബുധന്‍, 30 ഡിസം‌ബര്‍ 2015 (10:43 IST)
അപകടകരമായ രീതിയില്‍ ബസ് ഓടിച്ച കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും തുടര്‍ന്ന് മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തതിന്‍റെ പ്രതിഷേധമെന്നോണം കെ എസ് ആര്‍ ടി സി ജീവനക്കാര്‍ പണിമുടക്കി. ഇതിനെ തുടര്‍ന്ന്
തിരുവനന്തപുരം സിറ്റിയില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നര മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു.

അടുത്തിടെ കെ എസ് ആര്‍ ടി സി ബസുകള്‍ ആളെക്കൊല്ലുന്നത് പതിവാക്കിയതോടെ പൊലീസ് കര്‍ശനമായ നിരീക്ഷണം നടത്തിവരികയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നെയ്യാറ്റിന്‍കരയ്ക്ക് പോകാന്‍ തയ്യാറായ ബസിലെ ഡ്രൈവറാണു അപായകരമായ രീതിയില്‍ ബസ് ഓടിച്ചത്. ഇത് നിരീക്ഷിച്ച പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് മറ്റ് നടപടികള്‍ സ്വീകരിച്ചു. ഇയാള്‍ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതോടെ വിട്ടയയ്ക്കുകയും ചെയ്തു.

എന്നാല്‍ ഇതറിഞ്ഞ മറ്റ് ജീവനക്കാര്‍ വിവിധ ഡിപ്പോകളിലെ ബസുകള്‍ കിഴക്കേകോട്ടയില്‍ നിരത്തിയിട്ടതിനെ തുടര്‍ന്ന് ഓവര്‍ബ്രിഡ്ജു മുതല്‍ അട്ടക്കുളങ്ങര വരെയുള്ള ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. ഡ്രൈവറെ വെറുതെവിട്ടു എന്നറിഞ്ഞ ശേഷം മാത്രമാണ് രാത്രി ഒമ്പതോടെ പണിമുടക്കില്‍ നിന്ന് ജീവനക്കാര്‍ പിന്മാറിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :