തിരുവനന്തപുരം|
Sajith|
Last Updated:
ശനി, 12 മാര്‍ച്ച് 2016 (15:11 IST)
സംസ്ഥാന നിയമസഭയിലേക്കുള്ള ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ രണ്ട് തവണ മത്സരിച്ചവര്‍ വീണ്ടും മത്സരിക്കേണ്ടെന്ന്
സി പി ഐ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന സി പി ഐ സംസ്ഥാന കൌണ്‍സില്‍ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമായത്.
എന്നാല്‍ ജയസാധ്യത കണക്കിലെടുത്ത് നിലവിലെ എം എല് എ മാരില്‍ ആരെങ്കിലും അനിവാര്യമാണെന്നു കണ്ടാല്‍ അതാതു ജില്ലാ കൌണ്‍സിലുകള്‍ക്ക് സംസ്ഥാന എക്സിക്യൂട്ടീവിനെ അറിയിക്കാമെന്നും യോഗത്തില്‍ അറിയിപ്പുണ്ടായി.
എന്നാല്‍ ഇക്കാര്യം സംസ്ഥാന കൌണ്‍സിലിനു കൂടി ബോദ്ധ്യപ്പെട്ടാല്‍ മാത്രമേ ഇളവു നല്‍കുകയുള്ളു. അതുപോലെ ജില്ലാ കൌണ്‍സിലുകളെ മറികടന്ന് മുകളില്‍ നിന്ന് സ്ഥാനാര്‍ത്ഥികളെ അടിച്ചേല്‍പ്പിക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.
സി പി ഐക്ക് 13 സിറ്റിംഗ് എം എല് എ മാരുള്ളതില്‍ സി ദിവാകരന്‍, മുല്ലക്കര രത്നാകരന്‍, കെ രാജു, കെ അനിത്, വി എസ് സുനില്‍ കുമാര്‍, ഇ എസ് ബിജിമോള്‍, പി തിലോത്തമന്‍ എന്നിവരാണു തുടര്‍ച്ചയായി രണ്ട് ടേം പൂര്‍ത്തിയാക്കിയത്.
ഇതുപോലെ തന്നെ മത്സര രംഗത്ത് മുമ്പ് രണ്ട് ടേം പൂര്‍ത്തിയാക്കിയവര്‍ക്കും ഇളവു നല്‍കില്ലെന്നാണു തീരുമാനം. ഈ മാസം 28 നു ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവും 29 നു ചേരുന്ന സംസ്ഥാന കൌണ്‍സിലിലും യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കും.