ലാലു അലക്‍സും തെരഞ്ഞെടുപ്പ് ഗോദയിലേക്ക്; 15 ദിവസത്തിനകം നയം വ്യക്തമാക്കുമെന്ന് താരം

രാഷ്ട്രീയത്തിന് അതീതമായി തീരുമാനം എടുക്കുമെന്ന് ലാലു അലക്‍സ്

നിയമസഭാ തെരഞ്ഞെടുപ്പ് , ലാലു അലക്‍സ് , കോൺഗ്രസ് , ജഗദീഷ് , സുരേഷ് ഗോപി
കൊച്ചി| jibin| Last Updated: വെള്ളി, 11 മാര്‍ച്ച് 2016 (14:43 IST)
നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സിനിമാ താരങ്ങള്‍ രംഗത്തിറങ്ങുന്നു. നടന്‍ ലാലു അലക്‍സാണ് മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുന്നത്. മത്സര രംഗത്തുണ്ടാകുമോ എന്ന കാര്യം 15 ദിവസത്തിനകം തീരുമാനിക്കുമെന്നും. ഒന്നിലധികം മുന്നണികളില്‍ തന്റെ പേര് പരിഗണിക്കപ്പെട്ടിട്ടുണ്ടെങ്കിലും രാഷ്ട്രീയത്തിന് അതീതമായി വിഷയത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കോൺഗ്രസ് സ്ഥാനാർഥികളുടെ പ്രാഥമിക സാധ്യതാ പട്ടികയിൽ നടൻ‌ ജഗദീഷും സിദ്ദിഖും ഇടം നേടി. പത്തനാപുരത്ത് ജഗദീഷിന്റെ പേരും അരൂരിൽ സിദ്ദിഖിന്റെ പേരും പട്ടികയിലുണ്ട്. അതേസമയം, ടിപി ശ്രീനിവാസന്റെ പേര് സാധ്യതാ പട്ടികയിൽ ഇല്ല. ബിജെപ് സ്ഥാനാര്‍ഥിയായി വട്ടിയൂര്‍ക്കാവില്‍ സുരേഷ് ഗോപി മത്സരിക്കുന്ന കാര്യത്തില്‍ ഇതുവരെ വ്യക്തമായിട്ടില്ല. കൊല്ലം ഇരവിപുരം മണ്ഡലത്തില്‍ സിപിഎം മുകേഷിനെയാണ് പരിഗണിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :