ഘട്ടംഘട്ടമായി കേരളം കടുത്ത നിയന്ത്രണങ്ങളിലേക്ക്; തിരുവനന്തപുരത്ത് തുടക്കം

രേണുക വേണു| Last Modified തിങ്കള്‍, 24 ജനുവരി 2022 (19:45 IST)

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളം കടുത്ത നിയന്ത്രണങ്ങളിലേക്ക്. ഘട്ടംഘട്ടമായി കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയത് ഇതിന്റെ ഭാഗമായാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം കൂടിയതോടെയാണ് തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. എറണാകുളം ജില്ലയും ഉടന്‍ സി കാറ്റഗറിയില്‍ ഉള്‍പ്പെടാനാണ് സാധ്യത.

സി കാറ്റഗറിയില്‍ ആയതിനാല്‍ ഇനി തിരുവനന്തപുരത്ത് സാമൂഹ്യ, സാംസ്‌കാരിക, മത, രാഷ്ട്രീയ, സാമുദായിക പൊതുപരിപാടികള്‍ ഒന്നും അനുവദിക്കില്ല. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് 20 ആളുകളെ മാത്രമേ അനുവദിക്കൂ. ജിമ്മുകള്‍, സിനിമാ തിയേറ്ററുകള്‍, സ്വിമ്മിങ് പൂളുകള്‍ എന്നിവ അടച്ചിടും. ബിരുദാനന്തര ബിരുദ തലത്തിലെ ഫൈനല്‍ സെമസ്റ്റര്‍, പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ ഒഴികെയുള്ള ക്ലാസുകളെല്ലാം ഓണ്‍ലൈനിലേക്ക് മാറ്റും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :