തലസ്ഥാന നഗരിയിൽ നൂറോളം പോലീസുകാർക്ക് കോവിഡ്

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 20 ജനുവരി 2022 (12:53 IST)
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ കോവിഡ് വ്യാപനം അതി രൂക്ഷമായിരിക്കെ ക്രമസമാധാന ചുമതലയുള്ള പോലീസുകാർക്കും കോവിഡ്
വ്യാപകമായി എന്നാണു റിപ്പോർട്ട്. ഇതുവരെ സിറ്റി പൊലീസിലെ നൂറോളം പോലീസ് ഉദ്യോഗസ്ഥർക്കാണ് കോവിഡ്
സ്ഥിരീകരിച്ചിരിക്കുന്നത്.

സിറ്റി പൊലീസിന് കീഴിലുള്ള എട്ടു പോലീസ് സ്റ്റേഷനുകളിലെ സ്റ്റേഷൻ ഹൌസ് ഓഫീസർമാർ കോവിഡ് പിടിയിലാണ്. ഇതിനൊപ്പം ശ്രീപത്മനാഭ സ്വാമി ക്ഷേത്ര സുരക്ഷാ ചുമതലയുള്ള 24 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

കോവിഡ്
വ്യാപനം കൂടിയ സെക്രട്ടറിയേറ്റിലെ സുരക്ഷാ ചുമതലയുള്ള ഏഴു പേർക്കും രോഗം സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് ജീവനക്കാർക്കും കോവിഡ് ഭീഷണി ഉയർത്തുമ്പോൾ ശാന്തിവിള താലൂക്ക് ആശുപത്രിയിൽ 21 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :