വോട്ടർ പട്ടിക: പേരു ചേര്‍ക്കാന്‍ മൂന്നുനാള്‍ കൂടി

ഈ മാസം 19ന് രാത്രി 12 മണിവരെ അപേക്ഷിക്കുന്നവര്‍ക്കേ ഈ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ കഴിയൂ

തിരുവനന്തപുരം, വോട്ടർ പട്ടിക, തെരഞ്ഞെടുപ്പ് thiruvananthapuram, voters list, election
തിരുവനന്തപുരം| സജിത്ത്| Last Modified ശനി, 16 ഏപ്രില്‍ 2016 (08:05 IST)
ഈ മാസം 19ന് രാത്രി 12 മണിവരെ അപേക്ഷിക്കുന്നവര്‍ക്കേ ഈ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ കഴിയൂ. എന്നാല്‍, പട്ടികയില്‍ പേര്‌ചേര്‍ക്കാന്‍ 29 വരെ അപേക്ഷിക്കാം. അവര്‍ക്ക് ഇത്തവണ വോട്ടവകാശമുണ്ടാകില്ല.

തിരിച്ചറിയൽ കാർഡ് ഉണ്ടെങ്കിലും വോട്ട് ഉണ്ടാകണമെന്നു നിർബന്ധമില്ല. ഈ സാഹചര്യത്തിൽ കാർഡ് ഉള്ളവർ മൊബൈലിൽനിന്ന് 54242 എന്ന നമ്പരിലേക്ക് ELE എന്നടിച്ച് സ്പേസ് ഇട്ടശേഷം വോട്ടേഴ്സ് ഐഡി കാർഡ് നമ്പർ അടിച്ചാൽ നിങ്ങളുടെ വോട്ട് സംബന്ധിച്ച എല്ലാ വിവരങ്ങളും എസ് എം എസ് ആയി ലഭിക്കും. സ്വന്തമായി ഇന്റർനെറ്റ് സൗകര്യം ഇല്ലാത്തവർക്ക് 25 രൂപ നൽകി അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കാം.

ജനവരി 15 മുതലാണ് ഓണ്‍ലൈനായി അപേക്ഷിക്കാന്‍ അവസരമൊരുക്കിയത്. സമയം അവസാനിക്കാനിരിക്കെ, അപേക്ഷകരുടെ എണ്ണം കുത്തനെ ഉയരുന്നുണ്ട്. നിലവിലെ പട്ടികപ്രകാരം സംസ്ഥാനത്ത് 2.56 കോടി വോട്ടര്‍മാരാണ് ഉള്ളത്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ അപേക്ഷകര്‍. 16നിയമസഭാ മണ്ഡലങ്ങളിലായി 60,551 പേര്‍ അപേക്ഷിച്ചു. കോഴിക്കോട്, എറണാകുളം ജില്ലകളാണ് രണ്ടുംമൂന്നും സ്ഥാനത്ത്. 13 മണ്ഡലങ്ങളുള്ള കോഴിക്കോട്ട് 58,974-ഉം 14 മണ്ഡലങ്ങളുള്ള എറണാകുളത്ത് 56,671-ഉം പേര്‍ അപേക്ഷ സമര്‍പ്പിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :