തിരുവനന്തപുരം|
സജിത്ത്|
Last Modified വെള്ളി, 15 ഏപ്രില്‍ 2016 (11:22 IST)
കനത്ത ചൂടും മറ്റും കാരണം അടുത്തിടെ സംസ്ഥാനത്ത് ഒട്ടേറെ സ്ഥലങ്ങളില്‍ ആനകള്‍ അക്രമത്തിലേക്ക് തിരിഞ്ഞതിനെ തുടര്‍ന്ന് ഉത്സവസ്ഥലങ്ങളിലും മറ്റുമുള്ള
ആന എഴുന്നള്ളിപ്പിനു സര്‍ക്കാര്‍ വനം വകുപ്പ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതനുസരിച്ച് രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ ആനകളെ എഴുന്നള്ളിക്കാന്‍ പാടില്ല.
വനം വകുപ്പ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഉത്തരവ് വിവിധ ദേവസ്വങ്ങള്‍ക്കും മറ്റ് ബന്ധപ്പെട്ടവര്‍ക്കും കൈമാറിയിട്ടുണ്ട്. തൃശൂര്‍ പൂരത്തിനും ഇത് ബാധകമാണ്. എന്നാല്‍ ഈ സമയത്താണു തൃശൂര്‍ പൂരത്തിനു പ്രധാനമായും എഴുന്നള്ളിപ്പ് നടക്കുന്നത് എന്നത് പ്രധാനമാണ്.
പുതിയ നിര്‍ദ്ദേശം അനുസരിച്ച് ആനയെ തുടര്‍ച്ചയായി മൂന്നു മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്. ഇതിനൊപ്പം ഒന്നിലേറെ ആനകള്‍ ഉണ്ടെങ്കിലും ഇവ തമ്മില്‍ കുറഞ്ഞത് മൂന്നു മീറ്ററെങ്കിലും അകലം പാലിക്കണം. പരവൂര്‍ വെടിക്കെട്ട് അപകടത്തോടെ വെടിക്കെട്ടിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതിനൊപ്പമാണ് ഇപ്പോള്‍ ആനകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം