ടെലിവിഷന്‍ ചാനല്‍ ഡയറക്ടര്‍ ചമഞ്ഞ് തട്ടിപ്പ് : ദമ്പതികള്‍ അറസ്റ്റില്‍

സ്വകാര്യ ടെലിവിഷന്‍ ചാനലിന്‍റെ ഡയറക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം, തട്ടിപ്പ്, പൊലീസ്, അറസ്റ്റ് thiruvananthapuram, robbery, police, arrest
തിരുവനന്തപുരം| സജിത്ത്| Last Modified വെള്ളി, 15 ഏപ്രില്‍ 2016 (11:36 IST)
സ്വകാര്യ ടെലിവിഷന്‍ ചാനലിന്‍റെ ഡയറക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കരകുളം അമ്മന്‍ നഗര്‍ ദേവിപ്രിയയില്‍ രാജേഷ് നാരായണന്‍, ഭാര്യ മിനി എന്നിവരാണു മ്യൂസിയം പൊലീസ് വലയിലായത്.

സി ടി വി , ഭാരതീയ കേബിള്‍ വിഷന്‍ എന്നീ ചാനലുകളുടെ ഡയറ്ക്ടര്‍ ചമഞ്ഞായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയത്. ചാനലുകളില്‍ വിവിധ പോസ്റ്റിലേക്ക് ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടിക്കണക്കിനു രൂപ ഇവര്‍ തട്ടിയെടുത്തതായാണു വിവരം.

സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള നിരവധി പരാതികളുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേസുകളും വാറണ്ടുകളുമുണ്ട്. കന്‍റോണ്‍മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണര്‍ സെയ്ഫുദ്ദീനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷനത്തിലാണ് ഇവരെ പിടികൂടിയത്. മ്യൂസിയം സി.ഐ ശ്യാം ലാല്‍, എസ്.ഐ.ശ്രീകാന്ത് എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :