തിരുവനന്തപുരം|
JOYS JOY|
Last Modified വ്യാഴം, 14 ഏപ്രില്‍ 2016 (09:46 IST)
ഇത്തവണത്തെ തൃശൂര്‍ പൂരം ആഘോഷമായി തന്നെ നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വെടിക്കെട്ടും കുടമാറ്റവും ഉണ്ടാകും. സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന്റെ പശ്ചാത്തലത്തിലാണ് പൂരം ആഘോഷമായി നടത്താന്‍ തീരുമാനിച്ചത്.
ആന എഴുന്നള്ളത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പുറത്തിറക്കിയ ഉത്തരവ് കഴിഞ്ഞദിവസം പിൻവലിച്ചിരുന്നു. പകല്‍ പത്തിനും വൈകീട്ട് അഞ്ചിനുമിടക്ക് ആനകളെ എഴുന്നള്ളിക്കരുതെന്നും എഴുന്നള്ളിക്കുന്ന ആനകള്‍ തമ്മില്‍ മൂന്നു മീറ്റര്‍ അകലം വേണമെന്നുമുള്ള ഉത്തരവ് ആയിരുന്നു പിന്‍വലിച്ചത്.
ദേവസ്വം ബോർഡുകളുടെ അപേക്ഷ പരിഗണിച്ചാണ് വനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ൻ ഇടപെട്ട് ഉത്തരവ് പിൻവലിച്ചത്. പ്രായോഗികനിർദേശങ്ങൾ സമർപ്പിക്കാൻ വനംമന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
രാത്രി വെടിക്കെട്ടിന് ഹൈകോടതിയും ആന എഴുന്നെള്ളിപ്പിന് വനം വകുപ്പും വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍
തൃശൂര്‍ പൂരം വെറും ചടങ്ങായി നടത്താന്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്ത യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.