വിഷു ആഘോഷം : 125 ഡെസിബലില്‍ കൂടുതല്‍ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങളുടെ വില്പനയും ഉപയോഗവും നിരോധിച്ചു

വിഷു ദിനത്തില്‍ പടക്കം പൊട്ടിക്കുന്നതിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിയന്ത്രണം ഏര്‍പ്പെടുത്തി

തിരുവനന്തപുരം, വിഷു, പടക്കം, നിരോധനം thiruvananthapuram, vishu, fireworks, banned
തിരുവനന്തപുരം| സജിത്ത്| Last Modified ബുധന്‍, 13 ഏപ്രില്‍ 2016 (08:04 IST)
വിഷു ദിനത്തില്‍ പടക്കം പൊട്ടിക്കുന്നതിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി പത്തിനും രാവിലെ ആറിനും ഇടയില്‍ ശബ്ദമുള്ള പടക്കങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. നിശ്ശബ്ദ മേഖലകളായി സംരക്ഷിക്കേണ്ട സ്ഥലങ്ങളായ ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയുടെ 100 മീറ്റര്‍ പരിസരത്ത് പടക്കങ്ങള്‍ പൊട്ടിക്കുന്നതും നിരോധിച്ചിട്ടുണ്ട്. കൂടാതെ
125 ഡെസിബലില്‍ കൂടുതല്‍ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങളുടെ വില്പനയും ഉപയോഗവും സംസ്ഥാനത്ത് നിരോധിച്ചു.

ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ക്ക് പകരമായി വര്‍ണപ്പൊലിമയുള്ളതും പ്രകാശം പരത്തുന്നതുമായ പടക്കങ്ങള്‍ ഉപയോഗിക്കണം. ഇടുങ്ങിയ സ്ഥലങ്ങളില്‍ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ പൊട്ടിക്കുന്നത് ഒഴിവാക്കണമെന്നും
നിര്‍ദേശമുണ്ട്.

പടക്കങ്ങളുടെ ഉപയോഗത്തിലും നിര്‍മാണത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളുടെയും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :