ആചാരത്തിന്റെ ഭാഗമായി നടക്കുന്ന വെടിക്കെട്ട് നിരോധിക്കരുതെന്ന് പരുക്കേറ്റവര്‍

ക്ഷേത്രങ്ങളുടെ ആചാരത്തിന്റെ ഭാഗമായി നടക്കുന്ന വെടിക്കെട്ട് നിരോധിക്കരുതെന്ന് പരവൂരില്‍ വെടിക്കെട്ട് അപകടത്തിനിടെ പരുക്കേറ്റവര്‍. അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടപ്പന്‍ എന്നയാള്‍ ദേശീയ മാധ്യമത്തോട് അഭിപ്രായം തുറന്നു പ

കൊല്ലം, പരവൂര്‍, തിരുവനന്തപുരം Kollam, Paravoor, Thiruvanthapuram
കൊല്ലം| rahul balan| Last Modified തിങ്കള്‍, 11 ഏപ്രില്‍ 2016 (17:38 IST)
ക്ഷേത്രങ്ങളുടെ ആചാരത്തിന്റെ ഭാഗമായി നടക്കുന്ന വെടിക്കെട്ട് നിരോധിക്കരുതെന്ന്
പരവൂരില്‍ വെടിക്കെട്ട് അപകടത്തിനിടെ പരുക്കേറ്റവര്‍. അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടപ്പന്‍ എന്നയാള്‍ ദേശീയ മാധ്യമത്തോട് അഭിപ്രായം തുറന്നു പറഞ്ഞത്. ചെറുപ്പകാലം മുതല്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് വരുന്നയാളാണ് താന്‍. എല്ലാ വര്‍ഷവും വെടിക്കെട്ട് കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മരിക്കുന്നത് വരെ ക്ഷേത്രത്തില്‍ വെടിക്കെട്ട് കാണാന്‍ വരുമെന്ന് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മറ്റൊരാള്‍ പറഞ്ഞു. വെടിക്കെട്ട് ക്ഷേത്ര ഉത്സവത്തില്‍ ഏറ്റവും ആകര്‍ഷകമായ ഘടകമാണ്. അത് നിരോധിക്കുന്നതിനു പകരം ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍‌കരുതല്‍ എടുക്കുകയാണ് വേണ്ടതെന്ന് പരുക്ക് പറ്റിയവരില്‍ ഒരാള്‍ പറഞ്ഞു.

എന്നാല്‍ വെടിക്കെട്ട് നിരോധിക്കണമെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :