പ്രധാനമന്ത്രി നരേന്ദ്ര മോദി അപകട സ്ഥലവും പരുക്ക് പറ്റിയവരേയും സന്ദർശിച്ചു

കൊല്ലം പരവൂരിൽ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട്‌ ദുരന്തം നടന്ന സ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മോദി ഹെലികോപ്റ്റര്‍ മാര്‍ഗമാണ് കൊല്ലത്തെത്തിയത്. കനത്ത സുരക്ഷയാണ് ജില്ലയിൽ ഒരുക്കിയിരിക്കുന്നത

തിരുവനന്തപുരം| rahul balan| Last Modified ഞായര്‍, 10 ഏപ്രില്‍ 2016 (17:23 IST)
കൊല്ലം പരവൂരിൽ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട്‌ ദുരന്തം നടന്ന സ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മോദി ഹെലികോപ്റ്റര്‍ മാര്‍ഗമാണ് കൊല്ലത്തെത്തിയത്. കനത്ത സുരക്ഷയാണ് ജില്ലയിൽ ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എൻ കെ പ്രേമചന്ദ്രൻ എം പി എന്നിവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു.

ദുരന്തം നടന്ന സ്ഥലത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി അതിനു ശേഷം കൊല്ലം ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയും മന്ത്രിമാരുമായി ചർച്ച നടത്തി. തുടര്‍ന്ന് സ്ഫോടനത്തിൽ പരുക്കേറ്റ ഭൂരിഭാഗം പേരെയും പ്രവേശിപ്പിച്ചിരിക്കുന്ന കൊല്ലം ജില്ലാ ആശുപത്രിയിലെത്തി പരുക്കേറ്റവരെ നേരില്‍ കണ്ട് സ്ഥിതിഗതികള്‍ വിലയിരുത്തി. ആശുപത്രിയില്‍ രോഗികള്‍ക്കൊപ്പം പത്ത് മിനിട്ടോളം പ്രധാനമന്ത്രി ചിലവഴിച്ചു.

അതേസമയം, ദുരന്തം നടന്ന സാഹചര്യത്തില്‍ കൂടുതല്‍ കേന്ദ്ര സഹായം പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കുമോ എന്ന കാര്യം വ്യക്തമല്ല. പ്രധാനമന്ത്രിയോട് കൂടുതല്‍ സഹായം ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :