തിരുവനന്തപുരം|
സജിത്ത്|
Last Modified ചൊവ്വ, 10 മെയ് 2016 (17:21 IST)
ബി ഡി ജെ എസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ആര്‍ ബാലകൃഷ്ണപിള്ള രംഗത്ത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ വോട്ടര്‍മാര്‍ ബി ഡി ജെ എസിന്റെ കുടമുടച്ച് ബലിയിടുമെന്ന് അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന മെയ് 16ന് ജനങ്ങള്‍ വോട്ട് ചെയ്യുമ്പോള്‍ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ ചാണ്ടിയും ബി ജെ പിയും തമ്മില്‍ രഹസ്യബന്ധമാണുള്ളത്. എല്‍ ഡി എഫ് അധികാരത്തില്‍ വരാതിരിക്കാനായി ബി ജെ പിയുമായി ഉമ്മന്‍ ചാണ്ടി രഹസ്യ ധാരണയുണ്ടാക്കിയിരിക്കുകയാണ്. അരുവിക്കരയിലുണ്ടായ ധാരണ സംസ്ഥാനം മുഴുവന്‍ ബാധമാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ബാലകൃഷ്ണപിള്ള കുറ്റപ്പെടുത്തി.