ഇറ്റലിയില്‍ ജനിച്ചെങ്കിലും ഇന്ത്യയാണ് എന്റെ നാട്; ഈ മണ്ണിലാണ് അന്ത്യശ്വാസം വലിക്കുകയെന്നും സോണിയ ഗാന്ധി

ഇറ്റലിയില്‍ ജനിച്ചെങ്കിലും ഇന്ത്യയാണ് എന്റെ നാട്; ഈ മണ്ണിലാണ് അന്ത്യശ്വാസം വലിക്കുകയെന്നും സോണിയ ഗാന്ധി

തിരുവനന്തപുരം| JOYS JOY| Last Modified ചൊവ്വ, 10 മെയ് 2016 (08:29 IST)
ഇന്ത്യയാണ് നാടെന്നും ഈ മണ്ണിലാണ് അന്ത്യശ്വാസം വലിക്കുകയെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കവേയാണ് സോണിയ ഇങ്ങനെ പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിമര്‍ശനങ്ങള്‍ക്ക് ആയിരുന്നു വികാരഭരിതമായി സോണിയ മറുപടി നല്കിയത്.

ഇറ്റലിയില്‍ ജനിച്ചതെന്ന പേരില്‍ ബി ജെ പിയും ആര്‍ എസ് എസും വേട്ടയാടുകയാണ്. ഇറ്റലിയില്‍ ജനിച്ചെങ്കിലും ഇന്ത്യയാണ് തന്റെ നാട്. 48 വര്‍ഷം ജീവിച്ച രാജ്യമാണ് ഇന്ത്യ. താൻ സ്‌നേഹിച്ചവരുടെ രക്തം വീണ മണ്ണാണ്​ ഇന്ത്യ. ഈ മണ്ണിലാണ്​ താന്‍ അന്ത്യശ്വാസം വലിക്കുകയെന്നും ഈ മണ്ണിലാണ്​ തന്റെ ചിതാഭസ്​മം അലിഞ്ഞു ചേരേ​ണ്ടതെന്നും സോണിയ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന ബി ജെ പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അഗസ്​റ്റ വെസ്റ്റ്‌ലന്‍ഡ് ഹെലികോപ്​ടര്‍ ഇടപാടില്‍ സോണിയയെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി മോഡി പ്രസംഗിച്ചിരുന്നു. ഇറ്റലിയില്‍ ആര്‍ക്കാണ് ബന്ധമുള്ളതെന്ന് എല്ലാവര്‍ക്കുമറിയാമെന്ന് പറഞ്ഞ മോഡി​ യോഗത്തിൽ പങ്കെടുത്തവരോട് നിങ്ങള്‍ക്ക് ഇറ്റലിയില്‍ ബന്ധുക്കളുണ്ടോ, നിങ്ങള്‍ ഇറ്റലിയില്‍ പോയിട്ടുണ്ടോ എന്ന്​ ചോദിച്ച് സോണിയയെ പരിഹസിക്കുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടി കൂടിയായിരുന്നു സോണിയയുടെ പ്രസംഗം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :