തിരുവനന്തപുരം|
Sajith|
Last Updated:
വെള്ളി, 18 മാര്‍ച്ച് 2016 (12:09 IST)
മാര്‍ച്ച് അവസാന വാരത്തില്‍ രാജ്യത്തെ പണമിടപാടുകളെ സാരമായി ബാധിക്കുന്ന തരത്തില്‍ ബാങ്കുകളുടെ പ്രവര്‍ത്തനം നിലയ്ക്കുന്ന
തരത്തിലുള്ള നീണ്ട അവധികളാണു വരുന്നത്.
മാര്‍ച്ച് 25 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ വിവിധ കാരണങ്ങളാലാണ് ബാങ്ക് പ്രവര്‍ത്തനം തടസപ്പെടുന്നത്.
25 ന് ദു:ഖവെള്ളിയാഴ്ച കാരണം ബാങ്ക് അവധിയാണ്. തൊട്ടടുത്ത ദിവസം 26 ന് നാലാം ശനിയാഴ്ച എന്ന അവധി. അടുത്ത 27 ന് ഞായര്‍ അവധി. 28 മുതല്‍ 31 വരെ അഖിലേന്ത്യാ ബാങ്ക് പണിമുടക്കും! പോരേ പുകില്!
എന്നാല്‍ തുടര്‍ച്ചയായിട്ടു വരുന്ന അവധികളും ഏപ്രില്‍ ഒന്നിനു വരുന്ന വര്‍ഷിക കണക്കെടുപ്പിന്‍റെയും പശ്ചാത്തലത്തില്‍ 28 മുതല്‍ 31 വരെ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന സമരം പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്നാണു റിപ്പോര്‍ട്ട്.